പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് മകന്‍ യദു പഴയിടം. കലോത്സവ വേദിയില്‍ മാംസാഹാരം വിതരണം ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട്. അച്ഛന്‍ അനുവദിച്ചാല്‍ മാത്രം കലോത്സവത്തിന് പാചകക്കാരനാകുംമെന്നും യദു.
പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മകന്‍ യദു പഴയിടം ജനാതിപത്യ മഹിളാ അസ്സോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ കലവറയിലാണ്. ഇവിടെ മാംസാഹാരം അടക്കമുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്. എന്നാല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിതരണം ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്ന് യദു.
അച്ഛന്‍ അനുവദിച്ചാല്‍ കലോത്സവ കലവറകളുടെ അമരക്കാരനാകാന്‍ താല്‍പര്യമുണ്ടെന്നും യദു പറയുന്നു. അഛനെതിരെ ഉണ്ടായ ആക്രമണം ആസുത്രിതമാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. താന്‍ പാചകം ചെയുന്നിടത്ത് പോലും ഇപ്പോള്‍ ഭയം നിഴലിക്കുന്നുണ്ടെന്ന് യദു പറഞ്ഞ് വെക്കുന്നു