protest

TAGS

സൗജന്യ കലണ്ടര്‍ നല്‍കിയില്ലെന്നാരോപിച്ച് മരട് നഗരസഭയില്‍ യുഡിഎഫ് അംഗത്തെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രതിഷേധം. കയ്യാങ്കളിയിലേക്ക് നീങ്ങിയ പ്രതിഷേധം ഒടുവില്‍ കലണ്ടര്‍ നല്‍കി അവസാനിപ്പിച്ചു.

 

സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ച് നഗരസഭയിറക്കിയ കലണ്ടറിന്‍റെ പേരിലായിരുന്നു പൊരിഞ്ഞപോരാട്ടം. വീതംവച്ചപ്പോള്‍ എണ്ണം കുറ‍ഞ്ഞതിലായിരുന്നു പ്രതിപക്ഷത്തിന്റെ പിണക്കം. ഭരണകക്ഷി അംഗങ്ങള്‍ക്ക് നാനൂറ് കലണ്ടര്‍ വീതം നല്‍കിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് കിട്ടിയതാകട്ടെ നൂറുവീതം. തര്‍ക്കത്തിന് വേറെ കാരണം വേണ്ടല്ലോ. കലണ്ടര്‍ കമ്മിറ്റി അംഗം ‍ചന്ദ്രകലാധരനെ കയ്യോടെ മൂറിയില്‍പൂട്ടി ഇടത് അംഗങ്ങള്‍ പ്രതിഷേധം തുടങ്ങി.

 

പ്രതിപക്ഷ ആരോപണത്തെ പതിവുപോലെ ഭരണപക്ഷം നിഷേധിച്ചു. ഒടുവില്‍ കയ്യാങ്കളി. ഒാഫീസ് വാതിലിന്റെ ചില്ലും പൊട്ടി .പതിവ് ചിട്ടവട്ടം പോലെ പോലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. കലണ്ടര്‍ വിതരണം പൂര്‍ത്തീകരിച്ച് ഭരണപക്ഷവും സമരം വിജയിച്ചതായി പ്രഖ്യാപിച്ച് പ്രതിപക്ഷവും പിരിഞ്ഞതോെട എല്ലാം മംഗളം.