Oppana
സ്കൂൾ കലോല്‍സവത്തിലെ ഒപ്പന വേദി പഴയ തലമുറക്ക് ഗൃഹാതുരത്വമുണർത്തുന്ന ഇടമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കലോല്‍സവങ്ങളിൽ പങ്കെടുത്ത ഓർമയുടെ മാധുര്യം നുണയുകയാണ് ഇവർ ഓരോരുത്തരും. വേദിയിലെ കുട്ടികളുടെ പ്രകടനങ്ങളിൽ സന്തുഷ്ടരാണ് ഇവരെല്ലാവരും.