kpac

പുതിയ നാടകവുമായി കെ.പി.എ.സി. 66–മത് നാടകമായ 'അപരാജിതരു'ടെ ആദ്യപ്രദർശനം തിരുവനന്തപുരത്ത് നടന്നു. കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവി ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. ജയമോഹന്‍റെ നൂറു സിംഹാസനങ്ങള്‍ എന്ന നോവലിലെ മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നാടകമാണ് അപരാജിതര്‍. മനോജ് നാരായണന്‍ സംവിധാനം ചെയ്ത നാടകത്തിലെ ഗാനരചന ശ്രീകുമാരന്‍ തമ്പിയാണ് നിര്‍വഹിച്ചത്.തിരുവനന്തപുരം ടാഗോര്‍ തീയേറ്ററിലായിരുന്നു ആദ്യ പ്രദര്‍ശനം. 

കമ്യൂണിസ്റ്റ് ധാരയിൽപ്പെട്ട കവിയല്ലാത്തതുകൊണ്ട് കെപിഎസിക്കുവേണ്ടി നാടക ഗാനമെഴുതാൻ ആവശ്യപ്പെട്ടപ്പോൾ  ആദരവോടെ നിഷേധിച്ചിട്ടുണ്ടെന്നു  ശ്രീകുമാരൻ തമ്പി. ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. സിപിഐ മന്ത്രിമാരുള്‍പ്പെടെ ആദ്യ പ്രശനത്തിനെത്തിയിരുന്നു.

 

Aparajithar, KPAC's New Play Performed