കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി കെ. സേതുരാമന്‍ ഐപിഎസ് ചുമതലയേറ്റു. കൊച്ചിയിലെ ലഹരി മാഫിയയെ കര്‍ശനമായി നേരിടുമെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. സ്കൂളുകളെയും റസിഡന്‍സ് അസോസിയേഷനുകളെയും ഏകോപിപ്പിച്ചുള്ള പദ്ധതികള്‍ക്ക് ഉടന്‍ രൂപം നല്‍കും.
സി.എച്ച് നാഗരാജുവിന്‍റെ പിന്‍ഗാമിയായാണ് കെ. സേതുരാമന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായെത്തുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നഗരത്തില്‍ പുതിയ കമ്മിഷണറെ കാത്തിരിക്കുന്ന വെല്ലുവിളികളും ഏറെ. അനുഭവസമ്പത്തിനൊപ്പം സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ വെല്ലുവിളികളെ അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കമ്മിഷണര്‍. പ്രധാന വെല്ലുവിളി ലഹരിവ്യാപനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ശക്തമായ ഇടപെടലുണ്ടാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
മൂന്നാര്‍ സ്വദേശിയായ കെ. സേതുരാമന്‍ 2003ലാണ് ഐപിഎസ് നേടുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി, കണ്ണൂര്‍ ഡിഐജി എന്ന നിലയിലും പ്രവര്‍ത്തിച്ചു. തോട്ടം തൊഴിലാളി ലയത്തില്‍ നിന്ന് പഠിച്ച് ഐപിഎസ് നേടിയ അദേഹം എഴുത്തുകാരന്‍ കൂടിയാണ്.
K Sethuraman IPS took charge as Kochi City Police Commissioner