മെട്രോയും കടന്ന് ഫൈവ് ജി വേഗത്തില്‍ കുതിക്കുന്ന കൊച്ചിക്ക് തീരാ കളങ്കമാണ് നഗര ഹൃദയത്തിലുള്ള എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തില്‍ വലയുന്നത് യാത്രക്കാര്‍ മാത്രമല്ല നൂറിലധികം വരുന്ന ജീവനക്കാരുമാണ്. ഈ ദുരിതത്തിന് എന്ന് അറുതിയാകുെമന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.
രണ്ടാഴ്ച മുന്‍പ് പെയ്ത മഴ വെള്ളം ഇപ്പോഴും സ്റ്റാന്‍ഡിനുള്ളില്‍ കെട്ടികിടക്കുന്നു. ദുര്‍ഗന്ധവും മാലിന്യവും ആളുകളെ വലയ്ക്കുന്ന കാഴ്ച്ചയാണ് ഈ സ്റ്റാന്‍ഡിനുള്ളില്‍. അധികൃതരുടെ ഈ മാനസികാവസ്ഥയെ അതിദാരുണം എന്നല്ലാതെ ഒന്നും പറയാനാവില്ല.