കൊച്ചിയില്‍ കെണിയൊരുക്കുന്ന കേബിളുകളുടെ അവകാശികളാരെന്നറിയാതെ ഇരുട്ടില്‍ത്തപ്പി കോര്‍പ്പറേഷന്‍. കേബിളുകള്‍ ഒഴിവാക്കാന്‍ വെട്ടിയൊതുക്കല്‍ നയം സ്വീകരിച്ച കോര്‍പ്പറേഷന്‍റെ നടപടി കൊച്ചിക്കാര്‍ക്ക് ഇരട്ടക്കെണിയായി. വെട്ടിമാറ്റിയ കേബിളുകളത്രയും കോര്‍പ്പറേഷന്‍ റോഡരികില്‍ തന്നെ ഉപേക്ഷിച്ചു. 

ഡെമോക്ലീസിന്‍റെ വാള് പോലെ കൊച്ചിക്കാരുടെ തലയ്ക്ക് മീതെ കേബിളുകള്‍ ആടിനില്‍പ്പുണ്ട്. പനങ്കുലപോലെയാണ് പോസ്റ്റിന് മുകളില്‍ കേബിളുകള്‍. അരയും തലയും കാലും വരിഞ്ഞുമുറുക്കാന്‍ കേബിളുകള്‍ക്ക് അവസരമൊരുക്കിയ കോര്‍പ്പറേഷനെ നാട്ടുകാര്‍ പ്രത്യേകം സ്മരിക്കുന്നുണ്ട്. കേബിളുകള്‍ ആരുടേതെന്ന് തിരിച്ചറിയാതെ കോര്‍പ്പറേഷനും നട്ടം തിരിയുകയാണ്.