കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നിർമ്മിച്ച പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖസാദൃശ്യമെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. പ്രവർത്തകർ നിർമ്മാണം തടഞ്ഞു. പാപ്പാഞ്ഞിയുടെ മുഖം മാറ്റാമെന്ന് സംഘാടകർ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഡിസംബർ 31ന് നടക്കുന്ന പാപ്പാഞ്ഞി കത്തിക്കലിനായി ഒരുക്കിയ പാപ്പയുടെ മുഖം നരേന്ദ്ര മോദിയുടെ മുഖവുമായി സാമ്യമുണ്ട് എന്നതായിരുന്നു പ്രതിഷേധ കാരണം. വെളി പരേഡ് മൈതാനിയിൽ ഒരുക്കുന്ന രൂപത്തിന് മുന്നിലെത്തിയ ബി.ജെ.പി ഭാരവാഹികൾ നിർമാണം തടഞ്ഞു.
പോലീസും കാർണിവൽ സംഘാടകരുമെത്തി.തുടർന്ന് പാപ്പാഞ്ഞിയുടെ മുഖം മാറ്റാൻ കാർണിവൽ സമിതി ഭാരവാഹികൾ സമ്മതിച്ചു. മുഖം മാറ്റാമെന്ന് സമ്മതിച്ചതോടെ ഒരു മണിക്കൂർ നീണ്ട പ്രതിഷേധം ബിജെപിക്കാർ അവസാനിപ്പിച്ചു