ലോഡിങ് തൊഴിലാളികളുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി ബി.പി.സി.എല്ലിലെ ലോറി ഡ്രൈവർമാർ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് പിൻവലിച്ചു. ലോറിക്ക് ക്ലീനർമാർ ഉണ്ടെങ്കിൽ മാത്രമേ ലോഡ് കയറ്റുകയുള്ളൂ എന്ന് തൊഴിലാളികൾ നിലപാട് സ്വീകരിച്ചതോടെയാണ് ഡ്രൈവർമാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇരുകൂട്ടരും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെ തുടർചയായിരുന്നു ഇന്ന് പ്രഖ്യാപിച്ച പണിമുടക്ക്. കഴിഞ്ഞ തിങ്കളാഴ്ചയും മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും മാനേജ്മെന്റ് തല ചർച്ചയിൽ പ്രശ്നപരിഹാരം കണ്ടിരുന്നു. ലോഡിങ് തൊഴിലാളികൾ കരുതിക്കൂട്ടി പ്രശ്നം സൃഷ്ടിക്കുകയാണെന്ന് ഡ്രൈവർമാർ ആരോപിച്ചു.
പണിമുടക്കിനെ തുടർന്ന് എൽ.പി.ജി. സിലിണ്ടറുകളുടെ നീക്കം ഭാർഗികമായി തടസപ്പെട്ടിരുന്നു. മാനേജ്മെന്റ് തല ചർചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ഇതോടെ എൽ.പി.ജി. നീക്കം പുനഃരാരംഭിച്ചു.