museum

ലോകത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തേതുമായ താളിയോല രേഖ മ്യൂസിയം തിരുവനന്തപുരത്ത് തുറന്നു. പഴയചരിത്രങ്ങളും  സംഭവങ്ങളും വായിച്ചറിയാന്‍ സജ്ജമായ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം ശ്രീപത്മനാഭക്ഷേത്രവുമായി ബന്ധപ്പെട്ട മതിലകം രേഖകളാണ്. 13ആം നൂറ്റാണ്ട് പഴക്കമുള്ള രേഖകളാണ് മ്യൂസിയത്തിലുള്ളത്.

തിരുവിതാകൂറിന്‍റെയും കൊച്ചിയുടെയും മലബാറിന്‍റെ ചരിത്രവും പൗരാണിക  വൈജ്ഞാനിക ശേഖരവുമാണ് താളിയോലകളിലുള്ളത്.   സാഹിത്യം.  ഭരണസംവിധാനങ്ങള്‍, യുദ്ധവു സമാധാനവും,  സമൂഹികക്ഷേമം തുടങ്ങിയ അനവധി രേഖകള്‍ നമുക്ക്  കാണുവാന്‍ സാധിക്കും. ശ്രീപത്മനാഭക്ഷേത്രവുമായി ബന്ധപ്പെട്ട തൃപ്പടിദാനം ,ഉല്‍സവങ്ങള്‍, കല്ലറകള്‍ തുറന്നത് എന്നിവ പരാമര്‍ശിക്കുന്ന മതിലകം രേഖകളില്‍ ഏതാനമെണ്ണം മ്യൂസിയത്തിലുണ്ട്. മ്യൂസിയം തുറന്നതുമുതല്‍ ഉദ്യോഗസ്ഥരും ചരിത്രവിദ്യാര്‍ഥികളും ഉള്‍പ്പടെ നിരവിധിപേരാണ് താളിയോല രേഖ മ്യൂസിയത്തിലേക്ക് എത്തുന്നത്.