പിഴയ്‌ക്കാത്ത ചുവടുകളും എതിരാളികളെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങളുമായി ചൈനീസ് ആയോധന കലയായ വുഷുവിൽ സ്വർണ തിളക്കം നേടിയ തൃശൂർ സ്വദേശി അനിയൻ മിഥുന്റെ വിശേഷങ്ങൾ. എതിരാളികളെ നിലംപരിശാക്കി ചൈനീസ് ആയോധനകലയായ വുഷുവിൽ സ്വർണ്ണമെഡൽ നേടി രാജ്യത്തിന് അഭിമാനകമാവുകയാണ് അനിയൻ മിഥുൻ.

 

ഈ മാസം ആദ്യം തായ്‌ലാൻഡിൽ നടന്ന പ്രോ വുഷു സാൻഡ ഫൈറ്റ് ചാമ്പ്യൻഷിപ്പിലെ 70 കിലോ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അനിയൻ മിഥുൻ  സ്വർണ്ണ മെഡൽ നേടിയത്. അമേരിക്ക, ഇറാൻ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ തകർത്തായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.

 

സൗത്ത് ഏഷ്യൻ വിഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ, ബെസ്റ്റ് വിഷു ഫൈറ്റർ പുരസ്കാരം, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻ വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്  മിഥുൻ. ദ്രോണാചാര്യ ജേതാവും ദേശീയ വുഷു ടീമിന്റെ കോച്ചുമായ  കുൽദീപ് ഹാൻഡു വിന്റെ  നേതൃത്വത്തിൽ ജമ്മു കാശ്മീരിലും ബെംഗളൂരുലും ആണ് പരിശീലനം   നേടിയത് തൃശ്ശൂർ നാട്ടകം സ്വദേശിയാണ് അനിയൻ മിഥുൻ. കഴിവുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ നാട്ടികയിൽ കായിക സ്കൂൾ തുടങ്ങുകയാണ് മിഥുനിന്റെ ആഗ്രഹം.