രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള തയ്യാറെടുപ്പിലാണ്  കലോൽസവത്തിന്റെ സംഘാടകര്‍. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തന്നെ നിലവിലുണ്ട്. കലയുടെ മഹോല്‍സവം പ്ലാസ്റ്റിക് മുക്തമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍, കുടിവെള്ളത്തിന് പ്ലാസ്റ്റിക് കുപ്പികള്‍ വേണ്ട, പകരം പൊതുസംവിധാനം. എല്ലാ വേദികളിലും ചവറ്റുകുട്ടകള്‍ തുടങ്ങി പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. തുണിസഞ്ചിക്കും മഷിപ്പേനയ്ക്കും സുസ്വാഗതം. 

‌‌ശുചിത്വ മിഷന്‍, ഹരിത കേര‍ളാ മിഷന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, എന്‍ജിസി, രക്ഷാകര്‍തൃ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കലോല്‍സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള കമ്മിറ്റിക്കായി പ്രത്യേക പവലിയനും ഒരുങ്ങുന്നുണ്ട്. ഓരോ വേദിയിലേക്കുമുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഇവിടെയാണ്. 

 

Green protocol for State school meet