മൂന്നിലവ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ പ്രതിഷേധവുമായി വായ്പ തട്ടിപ്പിന് ഇരയയാവർ.ജപ്തി നടപടി നേരിടുന്ന ഓഹരി ഉടമകള്‍ മുന്‍ഭരണസമിതി അംഗങ്ങളുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സിപിഐ ഭരിക്കുന്ന ബാങ്കിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. 

 

2013- മുതല്‍ മൂല്യമില്ലാത്ത വസ്തുവിന് ഉയര്‍ന്ന  തുക നല്കിയും ജാമ്യമായി ലഭിച്ചിരുന്ന വസ്തുക്കള്‍ ഉടമകളറിയാതെ പണയപ്പെടുത്തിയും 12 കോടിയോളം രൂപയാണ് ബാങ്കില്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ മുന്‍ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരുടെ വസ്തു ജപ്തി ചെയ്ത് തുക തിരികെ പിടിക്കണമെന്നുമാണ് ആവശ്യം.നിലവിലുള്ള ഭരണസമിതി തട്ടിപ്പ് നടത്തിയവര്‍ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ജാമ്യം നിന്നവരെ വഞ്ചിച്ച് പണം തട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ, ജാമ്യക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സിപിഎം മുന്നറിയിപ്പ് നല്കി. 

 

യോഗത്തെ തുടര്‍ന്ന് ടൗണില്‍ നിന്നും ഭരണസമിതിയംഗങ്ങളുടെ വസതിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് പൊലീസ് വഴിയില്‍ തടഞ്ഞു.നഷ്ടമായ തുക തിരികെ പിടിക്കാന്‍ നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങളുണ്ടാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.

 

protest against kottayam moonnilavu bank