TAGS

മൂന്നാറില്‍ ഒറ്റയാന്‍ പടയപ്പയെ പേടിച്ച് വീടിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങി ഒരു കുടുംബം.. ദേവികുളം സ്വദേശികളായ ജോര്‍ജും, ഭാര്യ സിസിയുമാണ് കുടുങ്ങിയത്.

ദേവികുളം ലാക്കാട് ഫാക്ടറിക്ക് സമീപമാണ് സംഭവം. മുറ്റത്തേക്ക് കയറിവരുന്ന പടയപ്പയെ കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ ദമ്പതികള്‍ ഭീതിയുടെ മുള്‍മുനയിലായിരുന്നു.വീടിന്‍റെ വേലി ആന തകര്‍ത്തു. സമീപത്തെ പച്ചക്കറികളും പഴവും ഭക്ഷിക്കാനാണ് ആനയെത്തിയത്. എന്നാല്‍ വീടിന് മുന്നില്‍ നിലയുറപ്പിച്ചതോടെ വനംവകുപ്പെത്തി  പടയപ്പയെ തുരത്തിയോടിക്കുകയായിരുന്നു. കുറേ ദിവസമായി മാട്ടുപ്പെട്ടിയിലും തോട്ടം മേഖലയിലുമെല്ലാം പടയപ്പയുടെ സാന്നിധ്യമുണ്ട്.