
ശബരിമല തീര്‍ഥാടനകാലം പുരോഗമിക്കുകയാണ്. മണ്ഡലകാലം ആരംഭിച്ചതുമുതല്‍ പരാതികളാണ്. ഒന്നല്ല നിരവധി പ്രശ്നങ്ങള്‍ താണ്ടിയാണ് അയ്യപ്പന്മാര് ശബരീശ സന്നിധിയില്‍ എത്തുന്നത്. കോവിഡിന് ശേഷമുള്ള തീര്‍ഥാടനകാലത്ത് ദിവസേന ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് മല കയറുന്നത്. സ്വാഭാവികമായും വരുമാനത്തിലും കാണും അതിന്റെ മാറ്റം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ടവിധം ഒരുക്കാതെ ഒരു തീര്ഥാടനക്കാലത്തിലേക്ക് എത്തിയാല്‍ അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ഭക്തരാണ്. തീര്‍ഥാടകരുടെ എണ്ണ കൂടിയതിന്റെ പ്രശ്നമാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. ആസൂത്രണമില്ലായ്മ വ്യക്തമാണ് എങ്ങും.
Talking Point discussion about Sabarimala pilgrimage issues