sabarimala

ശബരിമലയിലെ തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരമായി നിജപെടുത്താനായില്ല. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലാണ്. ഇന്നും ദർശനത്തിനായി ഭക്തർ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു.

97,141 ആണ് ഇന്നത്തെ ബുക്കിംഗ്. അതായത് 90000ആയി വിർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ്  ഇതുവരെ നിജപ്പെടുതാനയിട്ടില്ല. ഇന്നും ദർശനത്തിനായി ഭക്തർ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. പതിനെട്ടാം പടി കയറുന്നതിലെ വേഗ കുറവാണ്  കാരണം. അതിനിടെ ദർശനത്തിന് എത്തിയ രമേശ് ചെന്നിത്തല മുഖ്യമന്ത്രി നേരിട്ട് പമ്പയിൽ എത്തി  അലോകയോഗം വിളിക്കണം എന്നാവശ്യപ്പെട്ടു.

നിലക്കലിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഒരു വരിയിലൂടെ മാത്രമുള്ള ഗതാഗതമാണ് അനുവദിച്ചിരിക്കുന്നത്. അതിനിടെ നാളെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ പമ്പയിൽ അവലോകന യോഗം ചേരും.