TAGS

 

മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ ഇണ്ടൻതുരുത്ത് മനയ്ക്ക് ശബരിമലയുമായി അഭേദ്യമായി ബന്ധമാണുള്ളത്. ഈ മനയിൽ നിന്നും മൂന്നാമത്തെ ആളാണ് ശബരിമലയിൽ  മേൽശാന്തി ആകുന്നത്. കഴിഞ്ഞ ദിവസം മൂന്നു സഹോദരന്മാരും ഒരുമിച്ച് ശബരിമലയിൽ പൂജ നടത്തിയത് അപൂർവ്വതയായി. 

വൈക്കം ഇണ്ടൻതുരുത്ത് മനയിൽ നിന്നും ശബരിമലയിൽ എത്തുന്ന മൂന്നാമത്തെ മേൽശാന്തിയാണ് ഹരീഹരൻ നമ്പൂതിരി. ജേഷ്ഠൻമാരിൽ നിന്നും സിദ്ധിച്ച അറിവാണ് പൂജാതി കാര്യങ്ങളിൽ ഇന്ന് മാളികപ്പുറം മേൽശാന്തിയായി ഹരീഹരൻ നമ്പൂതിരി നയിക്കുന്നത്. മൂത്ത സഹോദരൻ നീലകണ്ഠൻ നമ്പൂതിരിയും രണ്ടാമത്തെ സഹോദരൻ മുരളീധരൻ നമ്പൂതിരിയും ശബരിമല മേൽശാന്തിമാർ ആരായിരുന്നു. പൂജാദി കാര്യങ്ങളിൽ അനിയന് നിർദേശങ്ങൾ നൽകി കഴിഞ്ഞദിവസം രണ്ട് ജ്യേഷ്ഠന്മാരും ശബരിമലയിൽ എത്തിയിരുന്നു. അന്ന് മൂന്ന് സഹോദരന്മാരും ഒരുമിച്ച് മാളികപ്പുറത്ത് ദേവിസേവയും നടത്തി. സന്നിധാനത്ത്  സേവനം ചെയ്യാൻ കിട്ടിയ അവസരം ദൈവഭാഗ്യമായാണ് ഇവർ മൂവരും കാണുന്നത്.