സഹപ്രവര്‍ത്തകയ്ക്ക് വീടൊരുക്കി നടി സീമ ജി നായര്‍. ടെലിവിഷന്‍ – സ്റ്റേജ് ഷോ താരമായ മായയ്ക്കാണ് സീമയുടെ നേതൃത്വത്തില്‍ ഇടമൊരുങ്ങിയത്. എറണാകുളം മുളന്തുരുത്തിക്കടുത്തായാണ് ഈ സ്നേഹവീട്.
ഈ വീട് ഒരു സ്വപ്നത്തിന്‍റെ ബാക്കിയാണ്. ടെലിവിഷന്‍ സ്കിറ്റുകളില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ വരുമാനമാണ് മായയ്ക്കും അമ്മയ്ക്കുമുള്ളത്. അതുകൊണ്ട് ഒരു വീട് എന്നത് സ്വപ്നം മാത്രമെന്നിരിക്കെയാണ് സഹായവുമായി സുഹൃത്ത് സീമ ജി നായര്‍ എത്തുന്നത്. പതിനാറ് ലക്ഷത്തോളം ചെലവ് വന്ന വീടിന് ചില സുമനസുകളും സീമയോടൊപ്പം ചേര്‍ന്നു.
വാടക വീട്ടില്‍നിന്ന് സ്വന്തമായൊരു ഇടം നേടിയതിന്റെ ആശ്വാസത്തിലാണ് മായ. എന്നാല്‍ ഇതുകൊണ്ട് സീമയുടെ ദൗത്യം തീരുന്നില്ല. ഇനിയും പലരിലേക്ക് ഇതേ നന്മ പകരണമെന്ന സ്വപ്നം ബാക്കി.
Seema G Nair build house for her coactress