TAGS

വയനാട് തിരുനെല്ലി കാനഞ്ചേരിയില്‍ കുരങ്ങുശല്യം രൂക്ഷമാകുന്നു. കൃഷിനശിപ്പിക്കുന്ന കുരങ്ങുകള്‍ വീടുകളും ആക്രമിക്കുകയാണ്. കുരങ്ങുശല്യം പരിഹരിക്കാനുളള വനംവകുപ്പിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്നാണ് പരാതി. 

ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കുരങ്ങുകള്‍ കാനഞ്ചേരി നിവാസികളുടെ ഉറക്കംകെടുത്തുകയാണ്. പച്ചക്കറി ഉള്‍പ്പടെ ഭൂരിഭാഗം കൃഷിയും നശിപ്പിക്കുന്നു. കൂടാതെ വീടുകള്‍ക്കുള്ളില്‍ കയറിയും സാധനങ്ങള്‍ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നിര്‍മ്മാണം നടക്കുന്ന വീട്ടിലെ സീലിംഗുകള്‍ തകര്‍ത്തു. കുടിവെള്ളം മലിനമാക്കി പൈപ്പുകളും പൊട്ടിച്ചു.കുരങ്ങുകളെ വനംവകുപ്പ് കൂടുവെച്ച് പിടികൂടുന്നുണ്ട്. ഇവയെ ഉള്‍ക്കാട്ടില്‍ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പക്ഷേ സമീപത്തെ വനത്തില്‍ തന്നെ കുരങ്ങുകളെ തുറന്നുവിടുന്നുവെന്നാണ് പരാതി. 

Wayanad Tirunelli Kananchery is getting worse with monkeys