കോവിഡ് സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട്ട് സ്കൂള്‍ കലോല്‍സവ വേദികള്‍ ഉണര്‍ന്നു. വടകരയില്‍ ആരംഭിച്ച കലാമേളയില്‍ എണ്ണായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ എഴുതിയ അവതരണഗാനത്തോടെയാണ് കലോത്സവവേദികള്‍ ഉണര്‍ന്നത്. 17 ഉപജില്ലകളില്‍ നിന്നായി എണ്ണായിരത്തോളം പേര്‍. 19 വേദികള്‍. ഇനിയുള്ള നാലുദിവസം വടകരയില്‍ കൗമാരത്തിന്റ കലാമാമാങ്കം. മത്സരാര്‍ഥികള്‍ മാത്രമല്ല, ഇടവേളയ്ക്കുശേഷമെത്തിയ കലോല്‍സവം ആസ്വദിക്കാനും ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. ഇത്തവണ പുതിയ മല്‍സര ഇനങ്ങളൊന്നുയില്ല, 150യോളം അപ്പീലുകള്‍ ആദ്യ ദിവസം തന്നെ എത്തി.