fishingwb

ചെല്ലാനം മറുവക്കാട് പാടശേഖരത്തില്‍ മത്സ്യബന്ധനം ആഘോഷമാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. വര്‍ഷങ്ങളായി പാടശേഖരസമിതിയുടെ കരാറുകാരായ മത്സ്യബന്ധനലോബിയുടെ അധീനതയിലുള്ള പാടശേഖരം വീ ഫോര്‍ കൊച്ചിയുടെ സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളും കര്‍ഷകരും തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. 

മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇങ്ങിനൊരു കാഴ്ച മറുവക്കാട് സാധ്യമായിരുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടേയും കര്‍ഷകരുടേയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ മറുവക്കാടെ മുന്നൂറ് ഏക്കറിലധികം വരുന്ന പാടശേഖരമാണ് പാടശേഖര സമിതി മത്സ്യകൃഷിക്കായി കരാറുകാര്‍ക്ക് നല്‍കിയിരുന്നത്. നിയമപരമായി കരാര്‍ പോലും പുതുക്കാതെയാണ് നെല്‍കൃഷി നടത്തേണ്ട പാടശേഖരങ്ങളിലധികം ഒാര് വെള്ളം കെട്ടി നിര്‍ത്തി ഇവര്‍ മീന്‍ കൃഷി നടത്തിപോന്നത്. 

പ്രദേശത്തെ പരമ്പാഗതതൊഴിലാളികള്‍ക്ക് മീന്‍ പിടിക്കാനും അവകാശമില്ലായിരുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വി ഫോര്‍ കൊച്ചിയുടെ കൂടി സഹായത്തോടൊണ് മത്സ്യത്തൊഴിലാളികള്‍ അവരുടെ അവകാശം തിരിച്ചുപിടിച്ചതും.മാര്‍ച്ച് കഴിയുമ്പോള്‍ ഈ വെള്ളം വറ്റിച്ച് പൊക്കാളി കൃഷിയും തുടങ്ങണം. പാടശേഖരസമിതിയെ വെല്ലുവിളിച്ച് മറുവക്കാടെ മുതിര്‍ന്ന കര്‍ഷകനായ ചന്തു തന്റെ രണ്ടര ഏക്കറില്‍ സ്വന്തം നിലയ്ക്കാണ് ഇക്കുറി പൊക്കാളികൃഷിയിറക്കിയത്. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കൊയ്തെടുത്തത് നൂറ് മേനി വിളവ്പൊക്കാളി കൃഷിയും മത്സ്യബന്ധനവും മാത്രമാണ് ചെല്ലാനം മറുവക്കാടെ നൂറ് കണക്കിന് വരുന്ന കുടുംബങ്ങളുടെ ഏകവരുമാനമാര്‍ഗം. അത് തിരിച്ചുപിടിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് ജില്ലാ ഭരണ കൂടം കൂടി തുണയാകേണ്ടതുണ്ട്.