accident

തൃപ്പൂണിത്തുറയില്‍  അലക്ഷ്യമായി യൂ ടേണെടുത്ത ബൈക്കില്‍ ഇടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരി ബസ് കയറി മരിച്ചു.  തൃപ്പൂണിത്തുറ സ്വദേശി ധനേഷിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. കൊച്ചിയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന കാവ്യ രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത് .

 

എല്ലാ ട്രാഫിക്ക് മര്യാദയും ലംഘിച്ച് അമിതവേഗത്തിലെത്തി അലക്ഷ്യമായി യുടേണെടുത്ത ബൈക്ക് യാത്രക്കാരനാണ് കാവ്യയുെട ജീവനെടുത്തത്  എസ്എന്‍ ജംഗ്ഷനും കടന്ന്  വൈറ്റില റൂട്ടില്‍ മുന്നോട്ടുപോകുമ്പോഴുള്ള  യൂടേണിലാണ് അപകടം 

 

ഇടതുവശത്തുകൂടി അമിതവേഗതയില്‍ കയറിവരികയും പിന്നാല വരുന്ന വാഹനങ്ങളെ പരിഗണിക്കുകകൂടി ചെയ്യാതെയാണ്  ബൈക്കിലെത്തിയയാള്‍ യുടേണ്‍ എടുത്തത് .തൊട്ടുപിന്നില്‍ സ്കൂട്ടറിലുണ്ടായിരുന്ന കാവ്യയെ തട്ടിമറിച്ചിട്ടാണ് ഇയാള്‍ മുന്നോട്ടുപോയത്  തുടര്‍ന്ന് . തൊട്ടുപിന്നാലെ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ വൈറ്റിലയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.  ഗുരുതരമായ നിയമലംഘനമമാണ് ബൈക്ക് യാത്രക്കാരന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പൊലീസ് പറഞ്ഞു . ലെയിന്‍ തെറ്റിച്ചെത്തി യുടേണെടുത്ത ഇയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും തൃപ്പൂണിത്തുറ പൊലീസ് അറിയിച്ചു