32 വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു തിയറ്ററിൽ സിനിമ കണുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍. കാലടി ശ്രീശാരദ വിദ്യാലയത്തിലെ സിനിമ തിയേറ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായാണ് സ്‌കൂളിൽ ഇത്തരമൊരു സിനിമ തിയേറ്റർ ഒരുക്കിയിരിക്കുന്നത്.
കാലടി ശ്രീശാരദ വിദ്യാലയത്തിലെ വിദ്യാർഥികൾ ഒരുക്കിയ ലഹരിക്കെതിരെയുളള ഹ്രസ്വ ചിത്രമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കണ്ടത്. ചിത്രം പൂർണമായും കണ്ട ശേഷം കുട്ടികളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 25 ലക്ഷം രൂപ ചെലവിൽ ഒരു വർഷം കൊണ്ടാണ് തിയേറ്റർ നിർമാണം പൂർത്തികരിച്ചത്. 4K റസല്യൂഷനിൽ ഒരുക്കിയിരിക്കുന്ന തീയേറ്ററിൽ 95 സീറ്റുകളുണ്ട്. ലോക സിനിമകൾ വിദ്യാർഥികൾക്കായി പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.