ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കി ചരിത്രത്തില്‍ ഇടംനേടാനെരുങ്ങി ഒരു ദേവാലയം. എറണാകുളം കറുകപ്പിള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയാണ് ഈ ബൈബിള്‍ നിര്‍മിച്ചത്.
7320 പേജുകള്‍, 2.27 കിലോമീറ്റര്‍ നീളം,165 കിലോ ഭാരം... തീര്‍ന്നില്ല,, അടുക്കിവെച്ചാല്‍ 10 അടി പൊക്കവുമുണ്ട് ഈ ബൈബിളിന്.. കറുകപ്പിള്ളി ഇടവകയിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ പ്രയത്നമാണ ് ഇതിനുപിന്നില്‍. ആറ് മാസം പ്രായമുള്ള കുഞ്ഞും തൊണ്ണൂറ്റിയേഴുകാരനായ ആളും ഇക്കൂട്ടരിലുണ്ട്.. ഇവരെ കൈപിടിച്ച് എഴുതിച്ചാണ് ബൈബിള്‍ നിര്‍മാണത്തില്‍ പങ്കെടുപ്പിച്ചത്.
രണ്ടര വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് ഭീമന്‍ ബൈബിള്‍ യാഥ്യാര്‍ഥ്യമായത്.. സണ്‍ഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നിര്‍മാണം. ലോക റെക്കോര്‍ഡില്‍ ഇടംപിടിക്കാനായി അപേക്ഷ അയച്ച് ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ഇടവകാംഗങ്ങള്‍.