തീഷ്ണാനുഭവങ്ങൾ നിറഞ്ഞതാണ് സ്കൂളുകളിലെ ഓരോ പാചക തൊഴിലാളിയുടെയും ജീവിതം. കുടുംബം പോറ്റാൻ കടുത്ത രോഗവും അവഗണിച്ചെത്തുന്നവരുണ്ട് അക്കൂട്ടത്തിൽ. തൃപ്പൂണിത്തുറ കുരിക്കാട് സ്വദേശിനി ഭവാനി അത്തരത്തിലൊരു പ്രതിനിധിയാണ്. മൂന്നു മാസത്തിലേറെയായ് ശമ്പളമില്ലാതായതോടെ പട്ടിണിക്കൊപ്പം മരുന്നു വാങ്ങാൻ പോലും പണമില്ലാത്ത നിലയിലാണവർ.