allen

പന്തീരാങ്കാവ് യു എ പി എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിന് എതിരെ പൊലീസിൽ പരാതി.കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ എൽ.എൽ.ബി അദിൻ സുബിയെ മർദ്ദിച്ചെന്ന പരാതിയിൽ  അലന്റെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. നാലാം വർഷ എൽ എൽ ബി വിദ്യാർത്ഥിയായ അലനും സുഹൃത്തും  ചേർന്ന് അദിൻ സുബിയെ മർദിച്ചുവെന്നാണ് കേസ്. അതെ സമയം ആരെയും മർദ്ദിച്ചിട്ടില്ലെന്നും  എസ് എഫ് ഐ പക പോകുകയാണന്നും അലൻ ഷുഹൈബ് പ്രതികരിച്ചു 

 

കണ്ണൂർ പാലയാട് ക്യാമ്പസിൽ ഇന്നു നടന്ന വിദ്യാർത്ഥി സംഘർഷമാണ് സംഭവങ്ങൾക്ക് തുടക്കം.എസ്എഫ്ഐ പ്രവർത്തകർ മറ്റു വിദ്യാർത്ഥികളെ  മർദ്ദിച്ചുവെന്ന് ആരോപിച്ച് അലൻ ഷുഹൈബാണ് ആദ്യം രംഗത്ത് എത്തിയത്. തൊട്ടുപിന്നാലെയാണ് ഒന്നാം വർഷ വിദ്യാർത്ഥിയായ അദിൻ സുബി അലനും സുഹൃത്ത് ബദർറുദീനും തന്നെ മർദിച്ചുവെന്ന് പറഞ്ഞ് ധർമടം പൊലീസിൽ പരാതി നൽകിയത്.അഥിന്റെ പരാതിയിൽ അലൻ കൈ കൊണ്ടു അടിച്ചു എന്നാണ് പറയുന്നത് ഈ കേസിലാണ്  അലനെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടത് 

 

ആരെയും റാഗ്  ചെയ്തിട്ടില്ലെന്  വ്യക്തമാക്കിയ അലൻ സുഹൃത്തിനെ മർദ്ദിക്കുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പറഞ്ഞു  അലനെതിരായ റാഗിംങ്ങ് പരാതിയിൽ അന്വേഷണം നടന്നതായും ഉടൻ പൊലീസിന് കൈമാറുമെന്നും കോളജ് പ്രിൻസിപ്പൽ ഷീന ഷുക്കൂർ അറിയിച്ചു.