വയനാട് ജില്ലയിൽ കുരങ്ങുപനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുരങ്ങുകളിലൂടെയാണ് രോഗ വാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്. കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ വകുപ്പിനെയോ വനംവകുപ്പിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി കുരങ്ങുപനി വ്യാപിക്കുന്നത്. കുരങ്ങുകള്‍ ചത്തു കിടക്കുന്നത് കണ്ടാൽ ജാഗ്രതാ നടപടി സ്വീകരിക്കണം. കുരങ്ങിൽ നിന്നും രോഗ വാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരും. വനത്തിനോട് ചേര്‍ന്ന കോളനികളില്‍ ട്രൈബല്‍ വകുപ്പ് പ്രത്യേക പരിശോധന നടത്തും. ലക്ഷണമുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ ഉപദേശം തേടണമെന്നാണ് നിർദ്ദേശം.

വനത്തില്‍ മേയാന്‍ കൊണ്ട് പോകുന്ന കന്നുകാലികളില്‍ ഫ്ളൂ മെത്രിന്‍ പോലുള്ള പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം.അതേസമയം കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍  പോകരുതെന്നാണ് മുന്നറിയിപ്പ്.