kalady-bus

എറണാകുളം കാലടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാരുടെയും ബസുകളുടെയും നടുവൊടിക്കുന്നു. ഏറെ കാലമായിട്ടും കുഴികള്‍ അടയ്ക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാല്‍ സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം.

ഒരു ബസ് സ്റ്റാന്‍ഡ് പരക്കെ കുഴികള്‍.കാലടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പ്രത്യേകതയാണത്. റോഡിലെ കുഴി പോരാഞ്ഞിട്ട് സ്റ്റാന്‍ഡിലെ കുഴിയും സഹിക്കണമെന്നതാണ് ഇപ്പോള്‍ അവസ്ഥ. ബസുകള്‍ക്കും അതിനുള്ളിലിരിക്കുന്ന യാത്രക്കാര്‍ക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടും കേടുപാടും ചെറുതല്ല. മഴ കൂടി പെയ്താല്‍ പിന്നെ പറയണ്ട,, കുഴിയേതാ കുളമേതാ എന്ന് സംശയിച്ചുപോകും. ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്... ഇതുവരെപരിഹരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ സമരം ചെയ്യാനാണ് ബസ് ഓണേഴ്സ് അസോസിയേഷന്‍ അങ്കമാലി, കാലടി മേഖലകളുടെ തീരുമാനം.. നവംബര്‍ 10 മുതലാണ് സര്‍വീസുകള്‍ ബഹിഷ്കരിക്കുന്നത്.