temple

TAGS

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ അഞ്ച് ആരാധനാലയങ്ങൾ.  ഗൂഗിൾ മാപ്പിൽ വിമാനത്താവളം തിരയുന്നവരാണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നത് 

 

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന നാവിഗേഷൻ സിസ്റ്റമാണ് ഗൂഗിൾ മാപ്പ്. അതിൽ തെറ്റുകൾ കടന്നു കൂടുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തെറ്റായ മാപ്പിങ്ങാണ് ആളുകളെ കുഴപ്പിക്കുന്നത്.  എയർപോർട്ട് റൺവേയിൽ അഞ്ച് ആരാധനാലയങ്ങളും, ടാക്സി വെയും,  മറ്റ് കെട്ടിടങ്ങളുമാണ് തെറ്റായി കാണിക്കുന്നത്. ഗൂഗിൾ മാപ്പിന്റെ സാറ്റലൈറ്റ് വിയൂവിൽ മാത്രമാണ് തെറ്റുള്ളത്. സാറ്റലൈറ്റ് ചിത്രങ്ങൾ ഒരുമിപ്പിക്കുന്നതിലെ പിഴവാണ് തെറ്റിന് കാരണമെന്ന് ഗൂഗിൾ വ്യക്തമാക്കി.

 

മുമ്പ് ഗൂഗിൾ മാപ്പിൽ ചെല്ലാനത്തോട് ചേർന്ന് കടലിൽ കറുത്ത രൂപം കാണുന്നത് ദ്വീപാണ് തെറ്റിദ്ധരിച്ച് കുഫോസ് സർവകലാശാല പഠനം നടത്താൻ തുനിഞ്ഞിരുന്നു. പിന്നീട് രൂപം മാപ്പിന്റെ സാങ്കേതിക പ്രശ്നമാണെന്ന് മനസ്സിലാക്കി പഠനത്തിൽ നിന്ന് പിന്മാറി.  ഈ കറുത്ത രൂപം ഇപ്പോഴും മാപ്പിലുണ്ട്. എന്നാൽ ആളുകള്‍ സ്ഥിരമായി മാപ്പിൽ തിരക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ പ്രശ്നം വൈകാതെ പരിഹരിക്കുമെന്നാണ് കരുതുന്നത്.