ടിക്കറ്റ് കൗണ്ടറില്‍  ക്യൂനില്‍ക്കാതെ  ക്യൂ ആര്‍ കോഡ് വഴി ഇനി ട്രെയിന്‍ ടിക്കറ്റെടുക്കാം. പാലക്കാട് ഡിവിഷന് കിഴിലെ 61 സ്റ്റേഷനുകളിലാണ് എളുപ്പത്തില്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളെടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. യു.ടി.എസ് ആപ്പ് വഴിയാണ് ബുക്കിങ്. 

 

ട്രെയിന്‍ പിടിക്കാന്‍ സ്റ്റേഷനില്‍ ഒാടിപ്പാഞ്ഞെത്തുമ്പോള്‍ ടിക്കറ്റ് കൗണ്ടറില്‍ നീണ്ട ക്യൂ. ഒടുവില്‍ ട്രെയിന്‍ വന്നുപോയാലും ടിക്കറ്റ് കിട്ടിയിട്ടുണ്ടാവില്ല. ക്യൂ ആര്‍ കോഡ് സംവിധാനം വന്നതോടെ അത്തരം ആശങ്ക വേണ്ട. ആദ്യം മൊബൈലില്‍ യു.ടി.എസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക. പിന്നെ അതുവഴി ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റെടുക്കുക. കൗണ്ടറിലും പ്ലാറ്റ് ഫോമിലുമെല്ലാം ക്യൂ ആര്‍ കോഡ് പതിച്ചിട്ടുണ്ട്. ട്രെയിനില്‍ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ആപ് വഴി ലഭിച്ച ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി. സെപ്റ്റംബറില്‍ പദ്ധതി നിലവില്‍ വന്നെങ്കിലും പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ല. നേരത്തെ യുടിഎസ് ആപ്പ് ഉപയോഗിച്ച് ടിക്കറ്റെടുക്കാമായിരുന്നെങ്കിലും സ്റ്റേഷന്റെ 15 മീറ്റര്‍ പരിധിയില്‍ ആപ്പ് പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം