ഭഗവല്‍ സിങ്ങിന്‍റെ പിതാവിന് വിപ്ലവകാരിയായ ഭഗത് സിങ്ങിനോടുള്ള ബഹുമാനം കൊണ്ടാണ് മകന് ആ പേരിട്ടത്. ഉദ്ദേശിച്ചത് ഭഗത് സിങ്ങിനെയാണെങ്കിലും പേരിട്ടപ്പോള്‍ ഭഗവല്‍ സിങ്ങായിപ്പോയി. പേരുകണ്ട് സിഖുകാരനെന്ന് സംശയിച്ച് ഒരിക്കല്‍ ഗള്‍ഫ് യാത്ര മുടങ്ങിയെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ഭഗവല്‍ സിങ്ങിന്‍റെ പിതാവു വൈദ്യനായിരുന്നു. ഭഗത് സിങ്ങിനോടുള്ള ആരാധനകൊണ്ടാണ് പേരിട്ടത്. ഇട്ടു വന്നപ്പോള്‍ ഭഗവല്‍ സിങ്ങായിപ്പോയി. ഗള്‍ഫിലേക്ക് ജോലിക്കു പോകാനുള്ള ശ്രമം സിഖ് കാരനെന്ന് സംശയിച്ച് മുടങ്ങി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട കാലത്താണ് ഇത്. ഗള്‍ഫ് യാത്ര മുടങ്ങിയതോടെയാണ് തിരുമ്മിലേക്കും ജ്യോതിഷത്തിലേക്കും തിരിഞ്ഞത്.
ആയുര്‍വേദ മരുന്നു നിര്‍മാണകേന്ദ്രത്തിനായി ഭഗവല്‍ സിങ് പഞ്ചായത്തിന് കൈമാറിയ സ്ഥലത്താണ് കെട്ടിടം. മരുന്ന് നിര്‍മാണം തുടങ്ങാഞ്ഞതോടെ ഭഗവല്‍ സിങ് തിരുമ്മു കേന്ദ്രമാക്കി. യാതൊരു വിധ അനുമതികളും ഇല്ലാതെ ഇവിടെ കിടത്തിച്ചികില്‍സയടക്കം നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.