school

സ്കൂളിൽ പഠനം പുനരാരംഭിച്ചിട്ടും, കലപിലയും, പൊട്ടിച്ചിരികളുമില്ലാതെ മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ. ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത സ്കൂളിലെ വിദ്യാർഥികൾക്കും, അധ്യാപകർക്കും മാനസീക നില വീണ്ടെടുക്കാൻ കൗൺസിലിങ് ആരംഭിച്ചു. വടക്കഞ്ചേരി വാഹനാപകടത്തിൽ ഈ സ്കൂളിലെ അഞ്ചുവിദ്യാർഥികളാണ് മരിച്ചത്.

സ്കൂൾ തുറന്നെങ്കിലും, വന്നവരിൽ ആരിലും പതിവ് സന്തോഷം കണ്ടില്ല. നിറകണ്ണുകളിലായിരുന്നു എല്ലാവരും. അപകടത്തിൽപ്പെട്ടവരുടെ ബാഗുകൾ രക്ഷകർത്താക്കളും ബന്ധുക്കളും ഓരോന്നായ് കൊണ്ടുപോയി. ചിലത് അവിടത്തന്നെ അവശേഷിച്ചു. ആഘാതം വിട്ടുമാറാത്ത നാട്ടുകാർക്കും കൗൺസിലിങ് നൽകും. വരും ദിവസങ്ങളിലെ ക്ലാസ് പൂർണ തോതിൽ ആകൂ.