
ആളുകളെ കയറ്റാതെ പാഞ്ഞുപോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിനെ പിന്നാലെയെത്തി തടഞ്ഞ് യാത്രക്കാർ. ഒപ്പം പൊലീസുമെത്തി. ഞായറാഴ്ച രാത്രി എട്ട് മണിക്ക് നെടുങ്കണ്ടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ് സൂപ്പർഫാസ്റ്റാണ് സ്റ്റോപുകളിൽ നിർത്താതെ പാഞ്ഞത്.
നെടുങ്കണ്ടത്തെ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു ബസ് പുറപ്പെട്ട ശേഷം 4 കിലോമീറ്റർ അകലെ ബസ് തടഞ്ഞിട്ടാണു യാത്രക്കാർ കയറിയത്. പടിഞ്ഞാറെക്കവലയിൽ ബസ് നിർത്താതെ പോയതിനെ തുടർന്നു പരാതിക്കാരാനായ ടി.ആർ.മനോജ് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാറിൽ കയറ്റി ബസിന്റെ പിന്നാലെ എത്തി. പൊലീസ് സ്റ്റേഷനിലും ഇതിനിടെ യാത്രക്കാർ വിവരം അറിയിച്ചു.
കാറിലും ഓട്ടോറിക്ഷയിലുമായി ചില യാത്രക്കാർ കൂടി എത്തി. പൊലീസെത്തിയാണ് യാത്രക്കാരെ ബസിൽ കയറ്റിയത്. കൈകാണിക്കാതെ വന്നതും റിസർവേഷൻ യാത്രക്കാരെ ശ്രദ്ധിച്ചതുമാണ് ബസ് നിർത്താതെ പോന്നതിനു കാരണമെന്നു ജീവനക്കാർ പറയുന്നു. മനോജിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
ksrtc started probe agaisnt nedumkandam superfast