എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റ് നടയില്‍ ഉപവാസമിരിക്കുന്ന ദയാബായിക്ക് പിന്തുണയുമായി നടന്‍ അലന്‍സിയര്‍. ദയാബായിടെ സമരം എട്ടുദിവസം പിന്നിടുകയാണ്. അടുത്തതലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മയോടുള്ള ആദരവാണിതെന്ന് അലന്‍സിയര്‍.
ദയാബായിക്ക് പിന്തുണയുമായി പാട്ടുപാടിയും ഏകാംഗ നാടകം അവതരിപ്പിച്ചും അലന്‍സിയര്‍. രണ്ടുദിവസംമുമ്പ് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാബായി വീണ്ടും സെക്രട്ടേറിയറ്റ് നടയില്‍ എത്തി നിരാഹാസമരം തുടരുകയാണ്. ഇന്ന് സമരം എട്ടാദിവസം പൂര്‍ത്തിയാക്കുന്നു.ഒട്ടേറെപ്പേര്‍ ദയാബായിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
Actor Alencier supported Dayabai who is fasting in Secretariat