‘ഫോൺ ചാർജ് ചെയ്യാൻ മുന്നിലേക്കു പോയില്ലായിരുന്നെങ്കിൽ ഇമ്മാനുവേൽ ഇപ്പോഴും കൂടെ ഉണ്ടായേനെ’, അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഉറ്റ സുഹൃത്തിന്റെ വേർപാടിന്റെ വേദനയിലാണു പ്രിൻസ്. പ്ലസ്ടു സയൻസ് ബാച്ച് വിദ്യാർഥികളായ ഇമ്മാനുവേലും പ്രിൻസ് വി. രാജുവും ബസിന്റെ പിന്നിലായിരുന്നു ഇരുന്നത്. ഭക്ഷണ ശേഷം യാത്ര തുടർന്നപ്പോൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇമ്മാനുവേൽ മുന്നിലേക്കു പോയെന്നു പ്രിൻസ് പറയുന്നു. ഈ സമയം ബസിൽ സിനിമ വച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ ബസ് ഇടിച്ചു മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറങ്ങി. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇമ്മാനുവേൽ മരിച്ച വിവരം അറിയുന്നത്’. പ്രിൻസ് പറഞ്ഞു.