TAGS

ലഹരിവ്യാപനത്തിനെതിരായ ജനകീയപോരാട്ടത്തിന് കൈകോര്‍ത്ത് യുവജനസംഘടനാ നേതാക്കളും.  ലഹരിക്കൊപ്പം ലഹരിയുടെ വിതരണശൃംഖലയെയും ചെറുക്കാന്‍ യോജിച്ചപോരാട്ടം വേണമെന്ന് ഭരണപ്രതിപക്ഷസംഘടനാനേതാക്കള്‍ വ്യക്തമാക്കി. മലയാള മനോരമ കോട്ടയത്ത് സംഘടിപ്പിച്ച അരുത് ലഹരി ക്യാംപയിനിലാണ് ലഹരിക്കെതിരെ യോജിപ്പിന്റെ പാതതുറന്നത് . 

 

ചിലകാര്യങ്ങള്‍ അങ്ങിനെയാണ് .യോജിക്കാന്‍ ഒന്നും തടസമാകില്ല .രാഷ്ട്രീയം പോലും .അത്തരത്തിലൊരു വേദിയായി മലയാള മനോരമയുടെ അരുത് ലഹരി ക്യാംപയിനും.ഈ പോരാട്ടത്തില്‍ യുവജനനേതാക്കളെല്ലാം കൈകര്‍ത്തു. വിദ്യാ ര്‍ഥികളിലേക്ക് ലഹരിയത്തുന്ന വഴികളും  സംവാദം തുറന്നുകാട്ടി .ലഹരിക്കെതിരായ പോരാട്ടത്തിലെ പ്രധാന ചുവട് ലഹരിയുടെ വക്താക്കളെ തുറന്നുകാട്ടുന്നത് തന്നെയെന്ന് നേതാക്കള്‍. .

സോട്ട്:രാഹുല്‍ മാങ്കൂട്ടത്തില്‍,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി ലഹരിയുടെ വിതരണക്കാര്‍ക്ക്  യുവനജസംഘടനകള്‍ അത്താണിയാകില്ലെന്നും നേതാക്കളുടെ ഉറപ്പ്.  ലഹരിവാഹകര്‍ക്കെതിരായ നിയമനടപടികള്‍ക്കും യുവനജനസംഘടനകള്‍ ചുക്കാന്‍ പിടിക്കണം 

 

ജനകീയ പങ്കാളിത്തം ഉറപ്പാക്കിയുള്ള ഇടപെടലാണ് സം‌വാദത്തില്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മറ്റൊരു ആശയം മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ പി.ജെ. ജോര്‍ജ് ആമുഖ പ്രസംഗം നടത്തി.DYFI,യൂത്ത് കോണ്‍ഗ്രസ്,യുവമോര്‍ച്ച,SFI,KSU,ABVP അടക്കമുള്ള 14 യുവജനസംഘടനകളുടെ സംസ്ഥാന നേതാക്കളാണ് പങ്കെടുത്തത്.മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ സുള്‍ഫിക്കര്‍ ചര്‍ച്ച നയിച്ചു.