മനോരമ ന്യൂസിന്റെ ലഹരിവിരുദ്ധ ക്യാംപയിന് പിന്തുണ അറിയിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. ലഹരിക്കെതിരായ പോരാട്ടത്തില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ കേരളം ഒറ്റക്കെട്ടാണ്. എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച്, സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ചേര്‍ന്നായിരിക്കും ലഹരി വിരുദ്ധപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന് എം.ബി.രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.