കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി തോമസ് അറസ്റ്റിലായിട്ട് ഇന്ന് മൂന്നു വര്‍ഷം. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി ആറുകൊലപാതകങ്ങള്‍ നടത്തിയത്. ഇതില്‍ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്നാണ് പൊലിസ് കണ്ടെത്തല്‍. ഇതില്‍ റോയി തോമസ് കേസിലെ പ്രാരംഭവാദം മാറാട് പ്രത്യേക കോടതിയില്‍ തുടരുകയാണ് .
സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്ത് . അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതി .അതാണ് വെറും മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.പൊന്നാമറ്റത്തെ മരുമകള്‍ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്.. . 2002 ലാണ് ആദ്യ കൊലപാതകം ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസം കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്,മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ്.നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേത് ആയിരുന്നു.തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍. 2016 ല്‍ ഷാജുവിന്റെ ഭാര്യ സിലി. ഇതില്‍ റോയ്തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷെ ആത്മഹത്യയാണെന്നായിരുന്നു നിഗമനം.അത് അങ്ങനെയാക്കാന്‍ ജോളി ശ്രമിച്ചു. റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്.പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറുന്നു.റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണം. . ഏറ്റവും ഒടുവില്‍ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്. ജോളിക്കായി സയനൈഡ് ശേഖരിച്ചത് സൃഹൃത്ത് എം.എസ് മാത്യു. സയനൈഡ് നല്‍കിയത് സ്വര്‍ണപണിക്കാരന്‍ പ്രിജുകുമാര്‍.എന്നിവരും അറസ്റ്റിലായി. ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ് മാത്യുവും ജയിലിലാണ്. ഇതില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍ നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണ് കുറ്റപത്രം. സിലിയുടെ ആന്തരീകാവയവങ്ങളില്‍ നടത്തിയ പരിശോധനയില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ്. അവശേഷിക്കുന്ന നാലുപേരുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്.