വ്യത്യസ്‌തമായ മംഗള പത്രങ്ങൾ തയാറാക്കി ശ്രദ്ധേയനാവുകയാണ് വൈക്കം സ്വദേശിയായ ജീസ് പി. പോൾ. വിവിധ മേഖലകളിലെ പ്രമുഖരെക്കുറിച്ചുള്ള നൂറ് കണക്കിന് മംഗള പത്രങ്ങൾ ജീസിന്റെ ശേഖരത്തിലുണ്ട്. ഒരോ വരികളുടേയും ആദ്യാക്ഷരങ്ങൾ താഴേക്ക് വായിച്ചാൽ ഉള്ളടക്കം വ്യക്തമാകുമെന്നതാണ് ഇതിന്റ പ്രത്യേകത. 

 

നിലത്തെഴുത്താശാനായിരുന്ന പിതാവ് പോൾ പ്ലാപ്പള്ളി, വിവാഹങ്ങൾക്കും മറ്റും സമർപ്പിക്കാനായി രചിച്ച മംഗളപത്രങ്ങളുടെ പ്രചോദനത്തിലാണ് ജീസിന്റെ  രചനകളുടെ തുടക്കം. മുൻ വൈക്കം Dysp സുഭാഷിന്റെ യാത്ര അയപ്പിനായിരുന്നു ജീസിന്റെ ഈ വേറിട്ട രചനയുടെ തുടക്കം. പിന്നീട് വൈദികർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി 100 വയസ് പിന്നിട്ട അയൽക്കാരനു വരെയായി 100 ലധികം രചനകൾ  പിറന്നു .ഒരോ വരികളുടേയും ആദ്യാക്ഷരങ്ങൾ താഴേക്ക് വായിച്ചാൽ  ഉള്ളടക്കം വ്യക്തമാകുമെ ന്നതാണ് എഴുത്തിന്റെ പ്രത്യേകത 

 

ബസ്‌ യാത്രയിലും മറ്റും രൂപപ്പെട്ടു വരുന്ന ആശയങ്ങൾ രാത്രിയിൽ വീട്ടിലെത്തിയാലുടൻ വേറിട്ട രചനയായി മാറുമെന്നാണ് ജീസ് പറയുന്നത്. ചിലപ്പോൾ പത്ത് മിനിറ്റുകൾ കൊണ്ട് എഴുത്ത് പൂർത്തിയാക്കും. വരികളുടെ തുടക്കത്തിൽ വരേണ്ട ചില അക്ഷരങ്ങൾ സൃഷ്ടിക്കുന്ന പൊല്ലാപ്പ് രചനയുടെ സമയം ദിവസങ്ങൾ വരെ നീട്ടും..

 

കോവിഡ് കാലത്ത്പ്രതിരോധ സന്ദേശങ്ങളുൾപ്പെടുത്തി ജീസ് വരച്ച കാർട്ടൂണുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹ്യ സുരക്ഷ മിഷൻ ഈ കാർട്ടൂൺ സന്ദേശങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്തു.നിരവധി ഗാനങ്ങളും രചിച്ചിട്ടുള്ള ജീസ് സഹൃദയ എന്ന സാമൂഹിക സേവന സംഘടനയുടെ മാധ്യമവിഭാഗത്തിൽ ജോലി ചെയ്യുകയാണ്