help

TAGS

വൈക്കം ടി.വി.പുരത്ത് ചികിൽസ സഹായം തേടി തളർച്ച ബാധിച്ച് മൂന്ന് വർഷമായി കിടപ്പിലായ 61 കാരൻ . സുഷ്മന നാഡി ചുരുങ്ങുന്ന രോഗം ബാധിച്ച കുടുംബനാഥനെ ചികിൽസിക്കുന്നതിനായുള്ള പണം കണ്ടെത്താൻ ഒരു വഴിയുമില്ലെന്ന് കുടുംബം പറയുന്നു. അഞ്ച് ലക്ഷം രൂപയാണ് സ്വകാര്യശുപത്രിയിൽ നടത്തുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടത് 

 

കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന രമേശന് 8 വർഷം മുൻമ്പാണ് സുഷ്മന നാഡി ചുരുങ്ങുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.2014 ൽ കോട്ടയം മെഡിക്കൽ കോളജിൽ സർജറി നടത്തിയെങ്കിലും നാല് വർഷം കഴിഞ്ഞതോടെ വീണ്ടും സ്പൈനൽ കോഡ് രണ്ടിടത്ത് ചുരുങ്ങിയതോടെയാണ് സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. കഴുത്തിനുപിറകിലും നടുവിനുമായി രണ്ട് സർജറി നടത്തണമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.

 

ഇതിനിടെ വർഷങ്ങളായി നടത്തിയ ചികിൽസക്കായി വീടിനോട് ചേർന്നുള്ള മൂന്നര സെന്റ് സ്ഥലവും വിറ്റു. നിലവിൽ ഏറെ പാടുപെട്ട് എഴുന്നേറ്റിരിക്കാമെങ്കിലും കാലിനും കൈക്കും മരവിപ്പ് ബാധിച്ച നിലയിലാണ്. പണമില്ലാതെ ഫിസിയൊ തെറാപ്പി മുടങ്ങിയതോടെ വാക്കറിന്റെ സഹായത്തോടെ പോലും നടക്കാൻ കഴിയാതെയായി.

 

പഞ്ചായത്ത് പാലിയേറ്റീവ് വിഭാഗം നൽകുന്ന മരുന്ന് മാത്രമാണ് നിലവിൽ ആശ്രയം.രോഗിയായ ഭാര്യയും വിവാഹിതയായ മകളും മകനുമടങ്ങുന്നതാണ് രമേശന്റെ കുടുംബം. പത്ത് സെന്റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ രണ്ട് മുറി വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.  സർജറി നടത്താനായാൽ രമേശന് നടക്കാനെങ്കിലും കഴിയുമെന്നതാണ് കുടുംബത്തിന്റെ പ്രതീക്ഷ.

 

Remesan.V

vattakkatu(H)

Palliprathussery

 

Federal Bank Ltd

 vaikom branch

A/c - 10960100237349

IFSC - FDRL0001096

Gpay - 8848534192