പരമ്പരാഗത നാടകാഖ്യാനങ്ങളില് നിന്ന് വ്യതിചലിച്ച് കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ നാടകം സോവിയറ്റ് സ്റ്റേഷന് കടവ്. 2022 ല്‍ ജീവിക്കുന്ന ചെറുപ്പക്കാരനെ ടൈം മെഷീന് ഉപയോഗിച്ച് സോവിയറ്റ് യൂണിയന് അഡോള്‍ഫ് ഹിറ്റ്ലറെ വധിക്കാന്‍ അയക്കുന്ന രീതിയിലാണ് നാടകാവതരണം. ഇന്നലെ മുതല്‍ മൂന്ന് ദിവസം തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശം ഹാളില്‍ കളിക്കുന്ന നാടകത്തിന്റെ നിര്‍മാണം കനല് സംസ്ക്കാരിക വേദിയും സംവിധാനം ഹസീം അമരവിളയുമാണ്
ഉല്‍സവപറമ്പില്‍ കെ.പി.എസ്.സിയുടെ നാടകം കണ്ടുകൊണ്ടിരിക്കുന്ന സ്റ്റേഷന് കടവുകാരന്‍ രവി നിമിഷങ്ങള്‍ക്കം കാലം പിന്നോട്ട് സഞ്ചരിച്ച് 1980 ല്‍ സോവിയറ്റ് യൂണിയനില്‍ എത്തുന്നു. അവിടെ നിന്ന് പിന്നോട്ട് സഞ്ചരിച്ച് 1911 ല്‍ ഹിറ്റ്ലറെ വകവരുത്താന്‍ ജര്‍മനിയിലേക്ക് എത്തുന്നു. സമയവും കാലവും ഒരു തോന്നല്‍ മാത്രമാണെന്ന് ബോധ്യപ്പെടുന്ന സോവിയറ്റ് സ്റ്റേഷന് കടവ് നര്‍മത്തില്‍ ചാലിച്ച് രാഷ്ട്രീയം പറയുന്നു
അധികാരം മനുഷ്യനെ എങ്ങനെ മാറ്റുമെന്നും രാഷ്ട്രതലവന്മാര് പൂര്‍വം കാലം ഓര്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും പറയുന്നത് ആക്ഷേപഹാസ്യത്തിലാണ് മുരളീകൃഷ്ണന്റെ ചെറുകഥയെ ആധാരമാക്കിയാണ് നാടകം രൂപപ്പെടുത്തിരിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ സഹരണത്തോടെ എത്തിയ സോവിയറ്റ് സ്റ്റേഷന് കടവ് നിറഞ്ഞ സദസില്‍ കയ്യടി നേടുമ്പോള്‍ ചെറുകഥ നാടകമായതിനെപറ്റി സംവിധായകന്.