rahul

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. കൊല്ലം പുതിയ കാവിൽ നിന്ന് ആലപ്പുഴ ജില്ല അതിർത്തിയായ കൃഷ്ണപുരത്തെത്തിയ ഡി സി സി യുടെ നേത്യത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്വീകരിച്ചു. ആദ്യ ദിനം യാത്ര നങ്ങ്യാർകുളങ്ങരയിലാണ് സമാപിക്കുന്നത്.

 

നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ ഹർഷാരവങ്ങൾക്കിടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലേക്ക് കടന്നത്. ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് ഡിസിസിയുടെ നേത്യത്വത്തിൽ രാഹുലിനെ സ്വീകരിച്ചു

 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ജോഡോ യാത്ര സഞ്ചരിക്കുന്നത് . ആലപ്പുഴ ജില്ലയിലൂടെയാണ്. 90 കിലോമീറ്ററാണ് ജില്ലയിൽ ജോ ഡോ യാത്രയുടെ ദൂരം. ആദ്യദിനം യാത്രയുടെ ആദൃ ഘട്ടം കായംകുളത്ത് സമാപിച്ചു. രണ്ടാം ഘട്ടം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടങ്ങി നങ്യാർകുളങ്ങര NTPC ജങ്ഷനിൽ സമാപിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും ആലപ്പുഴ ജില്ലയുട വിവിധ ഭാഗങ്ങളിൽ യാത്രയുടെ ഭാഗമാകും. ലക്ഷദ്വീപിൽ നിന്നുള്ള 65 അംഗ സംഘം ആലപ്പുഴ മുതൽ തൃശൂർ വരെ ഭാരത് ്് ജോഡോ യാത്രയിൽ അണിചേരുന്നുണ്ട്.