thrissur
പുലിക്കളി ആസ്വദിക്കാന്‍ വിദേശികളും തൃശൂരില്‍. യു.കെയില്‍ നിന്നുള്ള നാലംഗ സംഘമാണ് തൃശൂരില്‍ എത്തിയത്. മൂന്നു പേര്‍ അധ്യാപകരും ഒരാള്‍ എന്‍ജിനീയറുമാണ്. ദേഹത്താകെ പുലിവരകണ്ടതിന്റെ ആവേശത്തിലാണ് യു.കെ.സംഘം. തൃശൂരിലെ നിറങ്ങളുടെ കാഴ്ച ഏറെ ആസ്വദിച്ചതായി വിദേശികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.