munnar

കനത്ത മഴയിൽ മൂന്നാർ വട്ടവടയിൽ വീടുകളുടെ സംരക്ഷണഭിത്തിയടക്കം തകർന്നു. വ്യാപകമായി കൃഷി നാശവുമുണ്ട്. വെള്ളവും മണ്ണിടിച്ചിലുംമൂലം വിവിധ റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. പോസ്റ്റുകൾ നിലംപൊത്തിയതോടെ മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. 

 

ഇന്നലെ  രാവിലെ 11 മണിയോടെ തുടങ്ങിയ മഴയാണ് വട്ടവട മേഖലയിൽ നാശനഷ്ടമുണ്ടാക്കിയത്. കോവില്ലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് രണ്ട് വീടുകൾക്ക് ഭാഗീകമായി കേടുപാടുകൾ ഉണ്ടായി.

 

ഏക്കറുകണക്കിന് കൃഷി നാശവുമുണ്ട്. പഴത്തോട്ടംകോവിലൂർ വട്ടവടകോവിലൂർ ചിലന്തിയാർറോഡുകളിൽ ഗതാഗതം തടസപ്പെട്ടു. വെൺമണി  വെള്ളക്കയത്ത് കലുങ്ക് ഒലിച്ചു പോയി. വെൺമണി സാംസ്കാരിക നിലയത്തിന് മുന്നിലാണ് സംഭവം. ഇതുവഴിയുള്ള ഗതാഗതം താറുമാറായി. റെഡ് അലർട്ട് ഉള്ളതിനാൽ ജില്ലയുടെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്