onam

ദുരിതം മറന്ന് ഒാണാഘോഷത്തിന് നാടൊരുങ്ങുമ്പോള്‍ അതില്‍ പങ്കുചേര്‍ന്ന് ഇതരസംസ്ഥാനക്കാരായ കുട്ടികളും. കൊച്ചി തൃക്കണാർവട്ടത്തെ യൂണിയൻ എൽ.പി.സ്‌കൂളിലായിരുന്നു ഇതരസംസ്ഥാനക്കാരായ കുട്ടികളുടെ ഒാണാഘോഷം.

 

കോവിഡ് തീര്‍ത്ത നീണ്ട ഇടവേള മുറിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിലും ഒാണാഘോഷം സംഘടിപ്പിച്ചത്. അക്കൂട്ടത്തിലാണ് കൊച്ചിയിലെ തൃക്കണാർവട്ടം യൂണിയൻ എൽ.പി.സ്‌കൂളിലെ ഓണാഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായതും . മലയാളി കുട്ടികളെക്കാൾ കൂടുതലുള്ള ഇതര സംസ്ഥാന കുട്ടികളെയെല്ലാം പങ്കെടുപ്പിച്ചാണ് സ്‌കൂൾ അധികൃതർ ആഘോഷം സംഘടിപ്പിച്ചത്.

 

പൂക്കളമിട്ടും പുലികളിച്ചും ഊഞ്ഞാലാടിയും സദ്യയുണ്ടും ദേശഭാഷയ്ക്കതീതമായി ആഘോഷത്തില്‍ പങ്കുചേര്‍ന്നു.  ആഘോഷം ഇനി വീടുകളിലാണ്. പത്തുദിവസത്തെ അവധിക്കായി എല്ലാവരും ഒാണമാശംസിച്ച് പിരിഞ്ഞു.