TAGS

ശബരിമല ശ്രീകോവിലിന്‍റെ ചോര്‍ച്ച മാറ്റാനുള്ള പണികള്‍ തുടങ്ങി. സ്വര്‍ണപ്പാളികള്‍ ഇളക്കി വീണ്ടും സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയാണ്. മഴതടസമുണ്ടാക്കിയില്ലെങ്കില്‍ അഞ്ചാംതീയതിയോടെ പണി പൂര്‍ത്തിയാക്കും. സ്വര്‍ണം പൊതിഞ്ഞ ശ്രീകോവിലിന്‍റെ മേല്‍ക്കൂരയിലെ വിശദമായ പരിശോധനയില്‍ 13 ഇടത്ത് ചോര്‍ച്ച കണ്ടെത്തി. ഈ ഭാഗത്തെ സിലിക്കോണ്‍ ഇളകിയിട്ടുണ്ട്. 

സ്വര്‍ണപ്പാളികള്‍ പൂര്‍ണമായും ഇളക്കി വീണ്ടും പിടിപ്പിക്കാനാണ് തീരുമാനം. ആണികള്‍ ഇളകിയും സിലിക്കോണ്‍ ഇളകിയുമാണ് ചോര്‍ച്ച. സ്ക്രൂ ഇളക്കി സിലിക്കോണ്‍ മാറ്റി. സിലിക്കോണ്‍ ചേര്‍ത്ത് തകിട് അടിച്ച് വീണ്ടും സ്ക്രൂ ചെയ്യും. പരുമല അനന്തന്‍ ആചാരിയുടെയും  പളനി ആചാരിയുടേയും നേതൃത്വത്തിലാണ് പണി. മഴ തടസമുണ്ടാക്കിയില്ലെങ്കില്‍ ഓണത്തിന് നട തുറക്കും മുന്‍പ് പണി തീര്‍ക്കാനാണ് തീരുമാനം .മഴ കാരണം പണി തീര്‍ക്കാനായില്ലെങ്കില്‍  ഹൈക്കോടതിയോട് സമയം നീട്ടിച്ചോദിക്കും. ശ്രീകോവിലിലേക്ക് വെള്ളം വീഴാതിരിക്കാനായി ടാര്‍പ്പാളില്‍ കെട്ടിയാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.