TAGS

ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍കോ സ്കാന്‍ വാഹനം നിരത്തിലിറക്കി പൊലീസ്. പരിശോധനയില്‍ ലഹരി ഉപയോഗിച്ചെന്നു തെളിഞ്ഞാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനു കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

പരിശോധനയ്ക്കായി വാഹനം കൈകാണിച്ചു നിര്‍ത്തിയാല്‍ സംശയമുള്ള ഡ്രൈവറുള്‍പ്പെടെയുള്ള യാത്രക്കാരെ  ഈ കാണുന്ന വാഹനത്തിനുള്ളിലെത്തിക്കും. പ്രത്യേകം സജ്ജീകരിച്ച  ടെസ്റ്റിങ് ഏരിയയിലെത്തിച്ച് ഉമിനീര്‍ പരിശോധനയക്ക് വിധേയമാക്കും. നടപടി ക്രമങ്ങള്‍ ഇങ്ങനെടെസ്റ്റിങ്ങിനു ശോഷം സമീപത്തെ പൊലീസ് സ്റ്റേഷനു കൈമാറും. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച വകുപ്പുകള്‍ ചുമത്തി കേസെടുത്ത് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒരാളുടെ പരിശോധന കഴിയുന്നതുവരെ ഇക്കാണുന്ന സ്ഥലത്ത് വിശ്രമിക്കാം. 50 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.

റോട്ടറിക്ലബാണ് പൊലീസിനു വാഹനം കൈമാറിയത് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ചു. എഡിജിപിമാരായ  മനോജ് എബ്രഹാം, കെ.പത്മാകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാഹനം കൈമാറിയ റോട്ടറിക്ലബ് ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.