TAGS

 

പത്തനംതിട്ടയുടെ ആദ്യ ചുണ്ടനായ നിരണം ചുണ്ടന്‍ നീരണിിഞ്ഞു. വന്‍ ജനകീയ വരവേല്‍പ്പോടെയാണ് ചിങ്ങമാസപ്പുലരിയില്‍ ചുണ്ടന്‍ നീറ്റിലിറങ്ങിയത്. ആര്‍പ്പുവിളിയുടെ ആരവവും വഞ്ചിപ്പാട്ടിന്‍റെ ഈണവും വാദ്യമേളങ്ങളുടെ താളവും അകമ്പടിയായി നിന്ന് നിരണം ചുണ്ടന്‍ നീറ്റിലിറങ്ങി. പത്തനംതിട്ടയുടെ ആദ്യ ചുണ്ടനെന്ന ഖ്യാതിയോടെ.. തലയെടുപ്പോടെ..ചിങ്ങമാസപ്പുലരിയില്‍ ശില്‍പി ഉമാമഹേശ്വരന്‍ ആചാരിയുടെ കാര്‍മികത്വത്തില്‍ പമ്പയാറ്റിലാണ് ചുണ്ടന്‍ നീരണഞ്ഞത്. 

ആന്‍റോ ആന്‍റണി എംപി, സംവിധായകന്‍ ബ്ലെസി, ക്രൗണ്‍ പ്ലാസാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ജി എബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെ‌ടുത്തു. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിരണം ചുണ്ടന്‍ കുതിക്കുന്നത് കാണുന്നതിനുള്ള കാത്തിരിപ്പാണ് ഇനി നിരണംകാര്‍ക്ക് .