Nedumbarambam-Gopi

സിനിമ–സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച തിരുവല്ലയിലെ വീട്ടില്‍ നടക്കും ‍. 

 

റിട്ട കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന നെടുമ്പ്രം ഗോപി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍ , തനിയെ, ആനന്ദഭൈരവി തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ആലിഫ് ആണ് അവസാന ചലച്ചിത്രം. കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്. അദ്ദേഹത്തിന്‍റെ വേര്‍പാട് മലയാള സിനിമാരംഗത്ത് തീരാനഷ്ടമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.

 

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച തിരുവല്ല നെടുമ്പ്രത്തെ വീട്ടുവളപ്പില്‍ നടക്കും.