തിരുവനന്തപുരം കൈരളി–ശ്രീ തീയറ്റര്‍ സമുച്ചയത്തില്‍ ശില്‍പഭംഗിയും ആസ്വദിക്കാം. സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷനും ലളിതകലാ അക്കാദമിയും ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചത്. കാഴ്ചയുടെയും ഒത്തുചേരലിന്റെയും ഇടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നവീകരിച്ച കൈരളി–ശ്രീ–നിള തീയറ്റര്‍ സമുച്ചയത്തിലേക്ക് ചെന്നാല്‍ കാഴ്ചയുടെ പുതിയ അനുഭവലോകം കാണാം. ഇടതുമൂലയിലെ ശില്‍പത്തില്‍ നിന്ന് തുടങ്ങാം. ഒറ്റനോട്ടത്തില്‍ വള്ളിപ്പടര്‍പ്പില്‍ കായ്ച്ചുകിടക്കുന്ന പയര്‍. എന്നാലതുമാത്രമാണോ?
തീയറ്ററിന്റെ ഇടതുവശത്ത് ഒരുകുടുംബശില്‍പം. പുറകിലെ കവാടത്തിനരികിലെ ശില്‍പത്തിനുമുണ്ട് സവിശേഷതകളേറെ ഈ ശില്‍പങ്ങള്‍ ഇവിടെ ഇടംപിടിച്ചതിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട് രണ്ടുസാംസ്കാരിക സ്ഥാപനങ്ങള്‍ തമ്മില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരുകൂട്ടായ്മ ശില്‍പികളെ അവരവരുടെ സൃഷ്ടികളെ സാക്ഷിയാക്കി കെ.എസ്.എഫ്.ഡി.സിയുടെ ആദരം